പൊലീസിന്റെ മനസ് ജനങ്ങള്‍ക്കൊപ്പമാകണമെന്ന് മുഖ്യമന്ത്രി

0
42

തിരുവനന്തപുരം: പൊലീസിന്റെ മനസ്സ് ജനങ്ങള്‍ക്കൊപ്പമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് കൊണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേടില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വേലി തന്നെ വിളവ് തിന്നരുതെന്നും കേരളാ പൊലീസില്‍ ചിലര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.