പ​ത്തു ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ച്ച നോ​ട്ടു​കള്‍ പിടിച്ചെടുത്തു

0
37

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ പ​ത്തു ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ച്ച നോ​ട്ടു​കള്‍ പിടിച്ചെടുത്തു. നി​രോ​ധി​ച്ച നോ​ട്ടു​ക​ളു​മാ​യി അ​ഞ്ചു പേ​രാണ് പി​ടി​യി​ലാ​യിരിക്കുന്നത്. കൊ​ച്ചി​യി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു നോ​ട്ടു​ക​ള്‍.

റി​യാ​സ്, നൗ​ഫ​ല്‍, അ​സ്ലം, മു​ജീ​ബ്, ന​വാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 10,06,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.