ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

0
39

 

കോഴിക്കോട്: ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. അഭിപ്രായം ഇരുമ്പുലക്കയല്ലന്നും ജീവിതകാലം മുഴുവന്‍ എന്‍ഡിഎയില്‍ തുടരാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി. എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ബിഡിജെഎസിന്റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രണ്ട് മാസം മുമ്പ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിഡിജെഎസ് ഉയര്‍ത്തിയ പരാതികളില്‍ പരിഹാരം ഉണ്ടാവുമെന്ന ഉറപ്പും അമിത് ഷാ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും വാഗ്ദാനം നടപ്പിലായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബിഡിജെഎസ് മുന്നണി മാറ്റ സൂചന നല്‍കുന്നത്.