മുസ്ലിം യോഗാ അധ്യാപികയുടെ വീടിനു നേര്‍ക്ക് കല്ലേറ്

0
42

റാഞ്ചി: മുസ്ലിം യോഗാ അധ്യാപികയുടെ വീടിനു നേര്‍ക്ക് കല്ലേറ്. റാഞ്ചിയിലെ ഹതിയയിലാണ് സംഭവം. റാഫിയ നാസ് എന്ന യോഗ അധ്യാപികയുടെ വീടിനു നേര്‍ക്കാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചില സമുദായംഗങ്ങള്‍ രണ്ടു ദിവസം മുമ്പ് റാഫിയ യോഗ അഭ്യസിപ്പിക്കുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം റാഫിയ റാഞ്ചി ഡെപ്യൂട്ടി എസ്.പി വികാസ് ചന്ദ്രയെ അറിയിച്ചിരുന്നു. കല്ലേറിനെ തുടര്‍ന്ന് ഇവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു.

ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റാഫിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ യോഗ അഭ്യാസിപ്പിക്കുന്നത് തുടരുമെന്നും 2015 ലും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്നും റാഫിയ വ്യക്തമാക്കി.