സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് ഗണേഷ്‌കുമാറെന്ന് ഫെനി ബാലകൃഷ്ണന്‍

0
49


കൊല്ലം: സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് 21 പേജുള്ള കത്തില്‍ നാലുപേജുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറയുന്നു.

കത്തില്‍ 4 പേജുകള്‍ കൂടി എഴുതിച്ചേര്‍ത്തത് ഗണേഷ്‌കുമാറിന്റെ വീട്ടില്‍ വെച്ചാണെന്നും ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യ മനോജാണ് നാലു പേജുകളും എഴുതിയതെന്നും ഫെനി വെളിപ്പെടുത്തുന്നു. 2015 മാര്‍ച്ച് 13-നാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധമാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതിനുള്ള പ്രധാന കാരമെന്നു ശരണ്യ പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. കൂടാതെ കൂട്ടിച്ചേര്‍ക്കലിനായി സരിതയുടെ കത്ത് തന്റെ കൈയില്‍ നിന്ന് വാങ്ങിയത് ഗണേഷ്‌കുമാറിന്റെ പി.എ.പ്രദീപാണെന്നും തന്റെ കാറില്‍വെച്ചാണ് കത്തിലേക്ക് 4 പേജുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വ്യക്തമാക്കി.