ഹരിപ്പാട് ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക്

0
77


ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ കടത്തിവിട്ട ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്. കൊല്ലം-എറണാകുളം മെമു ട്രെയിനാണ് പാളം തെറ്റിയത്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് സംഭവം.

ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് ഔട്ടറില്‍ എത്തിയ ഉടന്‍ പുറകുവശത്തെ ബോഗിയുടെ ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നു. ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തില്‍ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.