ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ബോട്ട് അപകടം

0
48
കടപ്പാട് ANI

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ബോട്ട് അപകടം . കൃഷ്ണനദിയിലെ പവിത്ര സംഗമം തീരത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഡിജിപി സാംഭ ശിവ വ്യക്തമാക്കി. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 12 പേരെ സമീപത്തെ മത്സ്യതൊഴിലാളികള്‍ രക്ഷിച്ച്‌ കരക്കെത്തിച്ചു.

ബോട്ടില്‍ താങ്ങാവുന്നതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രകാശം ജില്ലയിലുള്ളവരാണ് അപകടത്തില്‍പെട്ടതെന്നാണ് സൂചന. സ്വകാര്യ ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പെട്ടത്.