ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്. കോടതി ജീവനക്കാരുടെ ഫോണ്‍ ഉപയോഗത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്.
ഒൗദ്യോഗിക വൃത്തിക്കിടെ സ്വകാര്യ ആവശ്യത്തിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പ്രവര്‍ത്തി സമയം പാഴാക്കുകയും മറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ജോലി സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ഒക്ടോബര്‍ 30ന് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.