കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെ കാര്‍ കെട്ടിവലിച്ച പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

0
125

മുംബൈ: ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച പൊസുദ്യോഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് സസ്‌പെന്‍ഡ് ചെയ്തു.

കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പോലീസ് പെരുമാറിയെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ് നടപടിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ്  അമിതേഷ് കുമാര്‍ വ്യക്തമാക്കി.

ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് കാര്‍ പൊലീസ് കെട്ടി വലിച്ച് കൊണ്ടുപോകുന്നത്. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് കാര്‍ പൊലീസ് കെട്ടി വലിച്ച് കൊണ്ടുപോയത്. മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പൊലീസുദ്യോഹഗസ്ഥനായ ശശാങ്ക് റാണെയ്‌ക്കെതിരെ പൊലീസ് നേതൃത്വം നടപടിയെടുത്തത്.

‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പൊലീസ്നോട് പറയൂ’ എന്ന് കാറിനുള്ളിലെ സ്ത്രീ വിളിച്ചു പറയുന്നത് കേള്‍ക്കാം. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസ്നെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.