കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് മികച്ച ഫാന്‍ ക്ലബിനുള്ള പുരസ്കാരം

0
70

മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ഇന്ത്യന്‍ സ്പോര്‍ട്സ് ഹോണേഴ്സ് അവാര്‍ഡ്. രാജ്യത്തെ മികച്ച ഫാന്‍ ക്ലബിനുള്ള പുരസ്കാരമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്.

ഇന്നലെ പ്രഖ്യാപിച്ച അവാര്‍ഡില്‍ ബംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പട അവാര്‍ഡ് സ്വന്തമാക്കിയത്.

വോട്ടിംഗിലൂടെ ആയിരുന്നു വിജയികളെ കണ്ടെത്തിയത്. മഞ്ഞപ്പടയ്ക്ക് ഐ എസ് എല്‍ സീസണു മുന്നേ കിട്ടിയ ഒരു വലിയ ഊര്‍ജ്ജം കൂടിയായി ഈ അവാര്‍ഡ്.