ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

0
90

തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു നെന്മേനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ വധക്കേസിലെ പ്രതിയാണ് ആനന്ദ്.

ആനന്ദ് ബൈക്കില്‍ വരുമ്പോള്‍ കാറിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്കില്‍ നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.