ഗോവ ചലച്ചിത്രോത്സവം; ജൂറി അറിയാതെ സെക്‌സി ദുര്‍ഗയും ന്യൂഡും ഒഴിവാക്കി

0
50

ന്യൂഡല്‍ഹി: ഗോവ ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മലയാളം ചിത്രം സെക്‌സി ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡും ജൂറി അംഗങ്ങള്‍ അറിയാതെ മേളയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇടപെട്ടാണ് ഈ ചിത്രങ്ങള്‍ ഒഴിവാക്കിയത്.

യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെവിധാനം ചെയ്ത സെക്‌സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡ് എസ്.ദുര്‍ഗ എന്നാക്കി മാറ്റിയിരുന്നു. ഒട്ടേറെ വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വിഖ്യാതമായ ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു.