ടെലികോം കമ്പനികളുടെ എല്ലാ ഓഫര്‍ പ്ലാനുകളും ഞങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ട്രായ്

0
39

ന്യൂഡെല്‍ഹി: ടെലികോം ഓപറേറ്റര്‍മാര്‍ നല്‍കുന്ന എല്ലാ ഓഫര്‍ പ്ലാനുകളും ട്രായിയുടെ നിരീക്ഷണത്തിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ. ക്രമവിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തീര്‍ച്ചയായും ട്രായ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും ടെലികോം ഓപറേറ്ററെ കുറിച്ച് മാത്രം സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ബണ്ടില്‍ഡ് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഉള്‍പ്പടെ ഓപ്പറേറ്റര്‍ മാര്‍ നല്‍കുന്ന എല്ലാ ഓഫറുകളും ട്രായിയുടെ നിരന്തര പരിശോധനകള്‍ക്ക് വിധേയമാവുന്നുണ്ട്. ആ പരിശോധനകള്‍ തുടരുകയും ചെയ്യും.’ ശര്‍മ്മ പറഞ്ഞു.

ആ പരിശോധനകളില്‍ എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തിയാല്‍ ട്രായ് തീര്‍ച്ചയായും ആ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് ആ പ്ലാന്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് കുറഞ്ഞ ചിലവില്‍ ബണ്ടില്‍ഡ് ഓഫറുകളോടെ മൊബൈല്‍ ഫോണുകള്‍ വിപണയിലിറക്കുന്നതിനെ കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് ജിയോ അവതരിപ്പിച്ച കാഷ്ബാക്ക് ഓഫറിനെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.