ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ ഇനി മുതല്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍

0
53


ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ ഇനി മുതല്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍. ഇത് സംബന്ധിച്ച്‌ തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

വിതരണക്കാര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും വേണ്ടത്ര പ്രധാന്യം ലഭിക്കാത്തതിനാലാണ് ഫിലിംചേംബര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് സാറ്റലൈറ്റ് എടുക്കാന്‍ ചാനലുകള്‍ തീരുമാനിച്ചതോടെ നിരവധി സിനിമകളാണ് പെട്ടിയില്‍ കിടക്കുന്നത്. തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുടെ പരിപാടികള്‍ ബഹിഷ്കരിക്കണമെന്നാണ് ചേംബറിന്റെ നിലപാട്.

ഈ വര്‍ഷം ഇതുവരെ നാല്‍പതില്‍ താഴെ സിനിമകള്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് വിറ്റുപോയത്. ക്യൂബ്, യുഎഫ്‌ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ ഓണസീസണില്‍ താരങ്ങളാരും തന്നെ ചാനലുകളില്‍ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ പുതിയ തീരുമാനം.