തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഇന്ന് രാജിവെയ്ക്കില്ല. മന്ത്രി രാജിവെയ്ക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതോടെയാണ് ഇന്ന് രാജിയുണ്ടാകില്ലെന്ന് ഉറപ്പായത്.
ചൊവ്വാഴ്ച നടക്കുന്ന എന്‍സിപിയുടെ നേതൃയോഗം വരെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കില്ല. യോഗത്തിന് ശേഷവും തോമസ് ചാണ്ടി സ്വമേധയാ രാജിവെയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് സൂചന.
യോഗത്തില്‍ സിപിഐ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സിപിഐ നേതാക്കള്‍ മുന്നണി തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് അറിയിച്ചു.