നിവിന്‍ പോളി ചിത്രം ഹേയ് ജൂഡ് ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
62

തിരുവനന്തപുരം : നിവിന്‍ പോളി ചിത്രം ഹേയ് ജൂഡ് ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്.

ജൂഡിന്റേയും ക്രിസ്റ്റലിന്റേയും കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് തമിഴ് നായിക തൃഷയാണ്.
തൃഷയുടെ ആദ്യ മലയാള ചിത്രം കൂടെയാണ് ഹേയ് ജൂഡ്.

ഈ ചിത്രത്തില്‍ താനൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രയെയാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടുകൊണ്ട് നിവിന്‍ പോളി പറഞ്ഞിരുന്നു.

ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ശ്യാമപ്രസാദ് ചിത്രമാണിത്.

സിദ്ധിഖ്, പ്രതാപ് പോത്തന്‍, നീന കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അങ്കമാലി ഡയറീസിന് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.