പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ടീസര്‍ എത്തി

0
40

ജയസൂര്യ- രഞ്ജിത്ശങ്കര്‍ ടീമിന്‍റെ  പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ടീസര്‍ എത്തി

പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥയും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ -രഞ്ജിത്ശങ്കര്‍ ടീം.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.