മധ്യപ്രദേശിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ചജയം

0
56

ചിത്രക്കൂട്: മധ്യപ്രദേശിലെ ചിത്രക്കൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി നിലാന്‍ഷു ചതുര്‍വേദ്ദി 14,000 വോട്ടിനാണ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത്. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

ചിത്രക്കൂടില്‍ സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ പ്രേംസിംഗ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

അടുത്ത വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് ചിത്രക്കൂടിലെ വിജയം എന്നാണ് വിലയിരുത്തല്‍.