മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും, പദവിയെ അനാദരിക്കില്ല: രാഹുല്‍ ഗാന്ധി

0
55

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹത്തിന്റെ പദവിയെ ഒരിക്കലും അനാദരിക്കില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനോട് തീര്‍ത്തും അനാദരവോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് പെരുമാറിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. മോദി ഞങ്ങളെ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഒരു പരിധിക്കപ്പുറം മോദിയ്‌ക്കെതിരെ ഒന്നും പറയില്ല-രാഹുല്‍ വ്യക്തമാക്കി.