ആസിയാന്‍ ഉദ്ഘാടന വേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്പം

0
55

മനില: ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം അരങ്ങേറി. രാമ ഹരി എന്ന പേരില്‍ സംഗീത നൃത്തശില്പമായാണ് രാമായണം ആസിയാനില്‍ അരങ്ങേറിയത്. ഈ നൃത്തരൂപത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രശംസ. നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് നൃത്തശില്പം. ആസിയാന്‍ രാജ്യങ്ങളില്‍ രാമായണം പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരരന്മാരേയും അഭിനന്ദിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.

ഫിലിപ്പൈന്‍കാര്‍ക്ക് രാമായണം എന്നാല്‍ കിങ് രാവണ ആണ്. രാമായണകഥ ഫിലീപ്പീന്‍സിലേക്കെത്തുന്നത് ഒമ്പത്, പത്ത് നൂറ്റാണ്ടുകളിലാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള സിങ്കിളി നൃത്തരൂപവും ഫിലിപ്പീന്‍സിന്റെ സംഭാവനയാണ്.