ഇടുക്കിയില്‍ നേരിയ ഭൂചലനം

0
46

തൊടുപുഴ: ഇടുക്കി ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4.52 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ചലനമുണ്ടായത്.

5 മുതല്‍ 7 സെക്കന്റ് വരെ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.