കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടിയുടെ സഹോദരന്‍

0
44


ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ്. കളക്ടറുടെ റിപ്പോര്‍ട്ട് സംശയകരമാണെന്നും കളക്ടര്‍ ആര്‍ക്കോവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ചോദിച്ചു.

കളക്ടറുടെ റിപ്പോര്‍ട്ട് വളരെ സംശയകരമാണ്. മന്ത്രി രാജിവെക്കില്ല. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ട്. ഹൈക്കോടതിക്ക് മാത്രമെ അത് വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളു. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സത്യം തെളിയിക്കാനായി സുപ്രീം കോടതി വരെ പോകുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.