കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

0
32


കൊച്ചി: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അധ്യാപികമാരായ ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഈ മാസം 17-ന് ഇരുവരോടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം തന്നെ ഇരുവര്‍ക്കും മജ്‌സ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഇരുവരും തൊട്ടടുത്ത മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായി മൊഴി നല്‍കണമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.