ഗുരുവായൂരില്‍ ഹര്‍ത്താല്‍, മൂന്ന് പ്രദേശങ്ങളില്‍ നിരോധനാജ്ഞ

0
38

 

തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംപിള്‍, പാവറട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലാണ് നിരോധനാജ്ഞ. കളക്ടര്‍ എസ്.കൗശിഗനാണ് 144 പ്രഖ്യാപിച്ചത്.