ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ദുരന്തമെന്ന് പ്രകാശ് രാജ്

0
39


ബംഗളൂരു: ചലചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ദുരന്തമെന്ന് നടന്‍ പ്രകാശ് രാജ്. പ്രശസ്തരാണെന്ന കാരണം കൊണ്ടാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. നടന്മാരായ കമല്‍ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍, ഉപേന്ദ്ര തുടങ്ങിയവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ രൂക്ഷ വിമര്‍ശനം.

പ്രശസ്തരാണെന്നല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ നിലപാട് പോലും സ്വീകരിക്കാത്തവരെ ജനങ്ങള്‍ വിശ്വസിക്കുന്നതെങ്ങനെയെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. വോട്ട് ചെയ്യുന്നവര്‍ ആരാധകര്‍ മാത്രമല്ലെന്നും രാജ്യത്തിന്റെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരാണെന്നുള്ള കാര്യം അവര്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

രാഷ്ട്രീയ നിലപാട് എന്താണെന്നും പ്രകടന പത്രികയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്നും എങ്ങനെയാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതെന്നും ജനങ്ങളെ അറിയിക്കാന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന താരങ്ങള്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അഭിനേതാക്കളെന്ന നിലില്‍ എല്ലാവരോടും ആരാധനയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ താന്‍ ആര്‍ക്കും വോട്ട് ചെയ്യില്ലെന്നും പ്രകാശ് രാജ് വിശദമാക്കി.