ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി

0
44

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ ചെന്നൈയില്‍ കനത്ത മഴ. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍.

തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ അവസാനം തമിഴ്നാട്ടില്‍ ശക്തമായ മഴ പെയ്തിരുന്നു. അതേതുടര്‍ന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അടിച്ചിട്ട സ്കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്.