കൊച്ചി: ഭൂമി കയ്യേറ്റക്കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയ ഇദ്ദേഹം മധ്യപ്രദേശിന്റെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയാണ്.
ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുന്നതിനായി വിവേക് തന്‍ഖ തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെത്തി.എം പി ആയല്ല അഭിഭാഷകനായാണ് എത്തിയിരിക്കുന്നതെന്നായിരുന്നു വിവേകിന്റെ പ്രതികരണം.
നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതും അദ്ദേഹത്തിന് നിര്‍ണായകമാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വളരെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഹൈക്കോടതി ഉയര്‍ത്തിയത്.