കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നാളത്തെ എന്‍.സി.പി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്‍.പി.പീതാംബരന് മാസ്റ്റര്‍.
ഒരു മാസം മുന്‍പ് നിശ്ചയിച്ചതാണ് നാളത്തെ യോഗം. യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും മന്ത്രിയുടെ രാജിക്കാര്യം യോഗത്തിന്റെ അജന്‍ഡയില്‍ വരില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. വിഷയം ചിലപ്പോള്‍ ചര്ച്ചയായേക്കാമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്‍ഡിഎഫ് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടിയ്ക്കെതിരായ പല നിര്‍ണായക കേസുകളും ചൊവ്വാഴ്ച്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. സുപ്രീം കോടതിയില്‍ നിന്നുള്ള സീനിയര്‍ അഭിഭാഷകരെയാണ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ തോമസ് ചാണ്ടി ഏര്പ്പാടാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
അതേസമയം വിഷയത്തില്‍ എന്‍സിപി എന്ത് നിലപാട് സ്വീകരിച്ചാലും തോമസ് ചാണ്ടി രാജിവച്ചേ മതിയാവൂ എന്ന ഉറച്ച നിലപാടിലാണ് സിപിഐ.