കോട്ടയം: ഭൂമി കൈയേറ്റ ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്റെ പരാമര്‍ശം. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടായിരുന്നു ആദ്യം മുതല്‍ക്ക് സി പി ഐ സ്വീകരിച്ചിരുന്നത്.
എന്‍ സി പി നേതൃയോഗം നാളെ ചേരാനിരിക്കെയാണ് പരസ്യമായി രാജി ആവശ്യപ്പെട്ട് പന്ന്യന്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.