പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

0
39


മനില: പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പൈന്‍സിലെ മനിലയില്‍ തുടക്കമാകും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മനിലയില്‍ എത്തി. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.

ഇന്നലെ ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍ ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്നലെ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെയുള്ള സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാണ് ആസിയാന്‍ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.