പി.ജയരാജന്‍ പാര്‍ട്ടിയ്ക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സമിതി

0
47

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വാളോങ്ങി സംസ്ഥാന സമിതി. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുകയാണെന്ന് വിലയിരുത്തിയ സംസ്ഥാന സമിതി ഇക്കാര്യം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത്തരമൊരു വിലയിരുത്തലിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്തെന്ന് അറിയില്ലെന്നും ഇങ്ങിനെയാണെങ്കില്‍ ജില്ലാ സെക്രട്ടറിയായി തുടരാന്‍ കഴിയില്ലെന്നും ജയരാജന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതി യോഗം തീരുന്നതിനുമുമ്പെ ജയരാജന്‍ മടങ്ങുകയും ചെയ്തു.

ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും ഇറങ്ങിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇതൊന്നും താന്‍ തയ്യാറാക്കിയതോ ചെയ്യിച്ചതോ അല്ലെന്നാണ് ജയരാജന്‍ പറയുന്നത്.

കണ്ണൂര്‍ പുറച്ചേരി ഗ്രാമീണ കലാസമിതിയാണ് ജയരാജനെ പ്രകീര്‍ത്തിക്കുന്ന സംഗീത ആല്‍ബം പുറത്തിറക്കിയത്.