രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് ഗുജറാത്തില്‍: രാഹുല്‍ ഗാന്ധി

0
45

അഹമ്മദാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതിയുള്ള സംസ്ഥാനം ഗുജറാത്താണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെയും രാഹുല്‍ വെറുതെവിട്ടില്ല. ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തിയ രൂപാണിസത്യസന്ധതയില്ലാത്തയാളാണെന്ന് രാഹുല്‍ ആരോപിച്ചു.

രൂപാണിയെ നരേന്ദ്ര മോദി പിന്തുണയ്ക്കുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അഴിമതിക്കഥകള്‍ നാട്ടില്‍ മുഴുവന്‍ പാട്ടായിട്ടും മോദി അതിനെ ന്യായീകരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.