വാട്ടര്‍ അതോറിറ്റി എംഡി ഷൈനാമോള്‍ കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു

0
44

 

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ.ഷൈനാമോള്‍ കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു. ഇതോടെ ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.

ചെന്നൈ ആസ്ഥാനമായ ഇഎസ്‌ഐഎല്‍ എന്ന കമ്പനിയാണ് വാട്ടര്‍ അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി നിര്‍വഹിച്ച ജോലികളുടെ ലേബര്‍ ചാര്‍ജില്‍ വന്ന അധിക ചെലവ് കമ്പനിക്ക് നല്‍കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് വാട്ടര്‍ അതോറിറ്റി എംഡി പാലിച്ചില്ല. ഇതേത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിക്കെതിരെ കമ്പനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു.

നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എംഡി അതിന് തയാറാകാത്തതോടെ ഷൈനാമോള്‍ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.