തോമസ് ചാണ്ടിയുടെ രാജി: ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കാനം

0
49


കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ നിലപാട് നേരത്തെ അറിയിച്ചതാണെന്നും കാനം പറഞ്ഞു.

പാര്‍ട്ടിയാണ് മന്ത്രിയെ നിയന്ത്രിക്കേണ്ടതെന്നും മറിച്ച് മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനയൊക്കെയുണ്ടാവുമെന്നും എന്‍സിപിയെ കാനം വിമര്‍ശിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ചാണ്ടിക്കെതിരെ പരസ്യമായി തന്നെയാണ് സി.പി.ഐ രംഗത്തെത്തിയിരുന്നത്. രാജിക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തതാണെന്നും ഇനി രാജി മുഖ്യമന്ത്രി തീരുമാനിക്കട്ടേയെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി.

തോമസ് ചാണ്ടി രാജിവെക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. സി.പി.ഐ ദേശീയ നേതാവ് ബിനോയ് വിശ്വം നാണമുണ്ടെങ്കില്‍ രാജിവെക്കണം എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടുകൊണ്ടാണ് രംഗത്തെത്തിയത്.