കോഴിക്കോട്: തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം.
നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളി. ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിനോയ് വിശ്വം എത്തിയത്.