തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു

0
26


കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപിയില്‍ ഭിന്നത. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം രാജി ആവശ്യം ഉന്നയിച്ചത്.

മന്ത്രി രാജിവെയ്ക്കണമെന്ന് ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നണി മര്യാദ പാലിക്കണമെന്നും മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇന്ന് എക്സക്യൂട്ടീവ് യോഗം നടക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് യോഗത്തിലും രാജി ആവശ്യം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.