തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെന്ന് മുഖ്യമന്ത്രി

0
45


തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

എല്‍ഡിഎഫ് യോഗം ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍. എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിയ കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നും പിണറായി അറിയിച്ചു. അതേസമയം, തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.