തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

0
36

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മന്ത്രി പരമോന്നത കോടതിയെ സമീപിക്കുന്നത്. ഇതിനായി ചൊവ്വാഴ്ച തന്നെ മന്ത്രി ഡല്‍ഹിക്കു തിരിക്കും. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതിനു പിന്നിലെ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പോകാനാകില്ല. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.