ഫെസ്റ്റിവലിന് വരുന്ന വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ട് ഫിലിം ക്ലബുകളുണ്ടാക്കുന്നില്ല?

0
123

വി.കെ.ജോസഫ്

ഇത് ഫിലിം ഫെസ്റ്റിവലുകളെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് ചലച്ചിത്ര അക്കാദമിയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ അഭിപ്രായം അല്ല. ഇതിന്റെ പേരില്‍ എന്നെ ചീത്ത പറയാനും വരേണ്ട.

കഴിഞ്ഞ 35 വര്‍ഷക്കാലമായി എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനതില്‍ ഏര്‍പ്പെടുകയും സിനിമയേക്കുറിച്ചു എഴുതുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്ത അനുഭവങ്ങള്‍ വെച്ച് ആഗ്രഹിക്കുകയും തോന്നുകയും ചെയ്ത കാര്യങ്ങള്‍. കഴിഞ്ഞ വഷര്‍ങ്ങളില്‍ ഒക്കെ 10000 മുതല്‍ 14000 വരെ ഡെലിഗേറ്റുകള്‍ ഉണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ ഇവരൊക്കെ എങ്ങോട്ട് അപ്രത്യക്ഷര്‍ ആകുന്നു എന്ന് ആലോചിച്ചു നോക്കണം. IFFK ക്ക് ശേഷം കേരളത്തിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി ഫെസ്റ്റിവലുകള്‍ ഫിലിം സൊസൈറ്റികള്‍ നടത്തുന്നുണ്ട്. അവിടെ ഒന്നും iffk യില്‍ ലോക സിനിമ കാണാന്‍ മരിച്ചു ഇടി കൂടുന്നവര്‍ എത്തി നോകുന്നില്ല. നല്ല സിനിമകള്‍ തിയറ്ററുകളില്‍ പോയി കാണുന്നില്ല. തുടര്‍ച്ചയായി നല്ല സിനിമകള്‍ കാണാന്‍ ഇവര്‍ ഫിലിം സൊസൈറ്റികളില്‍ ചേരുന്നില്ല. പുതിയ സൊസൈറ്റികള്‍ ഉണ്ടാക്കുന്നില്ല.

ഈ വര്‍ഷം IFFK യില്‍ students ന് 1000 പാസ് അനുവദിച്ചിരുന്നു. ആദ്യത്തെ രണ്ട് മണിക്കൂര്‍ കൊണ്ട് 1000 ക്ലോസ് ചെയ്തു. ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ മരണപ്പാച്ചില്‍ നടത്തുന്നു. എന്റെ ചോദ്യം ഇവരില്‍ പകുതി കുട്ടികളെങ്കിലും വിചാരിച്ചാല്‍ കേരളത്തിലെ കോളേജുകളില്‍ ഫിലിം ക്ലബ് ഉണ്ടാക്കി സ്ഥിരമായി നല്ല സിനിമ കണ്ടുകൂടെ?

തീര്‍ച്ചയായും ഫെസ്റ്റിവല്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഫെസ്റ്റിവലുകള്‍ സിനിമ കാണുന്ന ഇടങ്ങള്‍ മാത്രമല്ലെന്നും കൂട്ടിച്ചേരലിന്റെയും സൗഹൃദ നിര്‍മ്മിതികളുടെയും ഉത്സവം കൂടി ആണെന്നും മനസിലാക്കി തന്നെയാണ് ഞാന്‍ പറയുന്നത്. തിരുവനന്തപുരത്തെ വലിയ IFFK പൂരത്തിന്റെ ചെറുപൂരങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കോളേജുകളിലും സര്‍വകലാശാലകളിലും നമുക്ക് ഉണ്ടാക്കികൂടെ എന്നാണു എന്റെ ചോദ്യം.

ഒരു ഫിലിം ഫെസ്റ്റിവലില്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇടം കിട്ടുക അസാധ്യമാണ്. അപ്പൊ ചില മാനദണ്ഡങ്ങള്‍ വേണ്ടിവരും. വരും കാലങ്ങളില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സാധ്യമാക്കാന്‍ എന്തൊക്കെ വേണമെന്ന ഒരു സംവാദം ഉണ്ടാവണം.

(ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും വി.കെ.ജോസഫിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്)

Related Stories

ചലച്ചിത്രോത്സവങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഉത്സവമാകണം