ഇറ്റലി 2018 ലോകകപ്പിനുണ്ടാകില്ല

0
51

മിലാൻ : ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച്‌ ഇറ്റലി. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായി.

ഇന്നു പുലർച്ചെ നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി. മൽസരത്തിൽ ഒൻപതു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. സ്വീഡന്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.