വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിയെക്കുറിച്ച് ജി.സുധാകരന്‍

0
31

തിരുവനന്തപുരം: വിഴുപ്പ് ചുമന്നല്ലേ പറ്റൂ എന്ന് തോമസ് ചാണ്ടിയെ കുറിച്ച് മന്ത്രി ജി.സുധാകരന്‍. ‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ. അലക്കുന്നതുവരെ ചുമക്കാനല്ലേ പറ്റൂ’ എന്നാണ് ചാണ്ടിയെ ഉദ്ദേശിച്ച് സുധാകരന്‍ പറഞ്ഞത്. എന്നെയോ മുഖ്യമന്ത്രിയേയോ നിങ്ങള്‍ക്ക് നാറുന്നുണ്ടോ എന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍.