സിറിയയില്‍ വ്യോമാക്രമണം 43 പേര്‍ കൊല്ലപ്പെട്ടു

0
36

ആലപ്പോ: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.

നൂറിലധികം കടകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആലപ്പോയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അത്താരിബ് നഗരത്തിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്.

റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.