ഹര്‍ജി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി

0
42


കൊച്ചി: കായല്‍ കൈയേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായല്ല ഹൈക്കോടതിയെ സമീപിച്ചതെന്നും വ്യക്തിയായാണ് കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ വിവേക് തന്‍ഖ ഹോക്കോടതിയില്‍ വ്യക്തമാക്കി.

ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ലെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കോടതി തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് തോമസ് ചാണ്ടിയോട് കോടതി ചോദിച്ചിരുന്നു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ അനുചിതമെന്ന് ഉത്തരവിടുമെന്നും പറഞ്ഞിരുന്നു.