ഹൈക്കോടതി വിധിപ്പകര്‍പ്പ് തനിക്ക് പ്രതികൂലമാണെങ്കില്‍ രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി

0
37

കൊച്ചി: ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജിവെക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകര്‍പ്പ് ലഭിക്കുമ്പോള്‍ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കില്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി പരാമര്‍ശം വിധിയായി കാണാനാവില്ല. തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.