ഹോട്ടല്‍ ഭക്ഷണത്തിന് അധികതുക ഈടാക്കിയാല്‍ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യും : തോമസ് ഐസക്

0
33

കോഴിക്കോട്: ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്.

ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിന്നാലെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ പറഞ്ഞു.