ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം; അപൂര്‍വ അസ്രാണിയും ജൂറിയില്‍ നിന്നും രാജിവച്ചു

0
65

പനാജി: ഇന്ത്യന്‍ പനോരമ ജൂറി അംഗം അപൂര്‍വ അസ്രാണിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷ് കഴിഞ്ഞ ദിവസം രാജി വച്ചതിന് പിന്നാലെയാണ് മറ്റൊരു രാജി.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയിരുന്നു. സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡും. ജൂറി അംഗങ്ങള്‍ അറിയാതെയാണ് മേളയില്‍ നിന്ന് ഈ ചിത്രങ്ങള്‍ ഒഴിവാക്കിയത്.

ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച്‌ അസ്രാണി ട്വീറ്റും ചെയ്തിരുന്നു.

എസ് ദുര്‍ഗയും ന്യൂഡും സമകാലിക സിനിമകളില്‍ ഏറ്റവും മികച്ചതാണ് . ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണീ ചിത്രങ്ങള്‍ എന്നാണ് അസ്രാണി ട്വീറ്റ് ചെയ്തത്.