ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോത്സവം; സെക്സി ദുര്‍ഗ്ഗയുടെ സംവിധായകന്‍ കോടതിയിലേക്ക്

0
59

പ​നാ​ജി: ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍​നി​ന്ന് എസ് ദുര്‍ഗയെ പി​ന്‍​വ​ലി​ച്ച​തി​നെ​തി​രെ സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ കോ​ട​തി​യി​ലേ​ക്ക്. ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് എ​സ് ദു​ര്‍​ഗ പി​ന്‍​വ​ലി​ച്ച ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള ഹൈ​ക്കോ​ട​തി​യിലാണ് ഹര്‍ജി നല്‍കുന്നത്. ജൂ​റി​യെ അ​റി​യി​ക്കാ​തെയാണ് എസ് ദുര്‍ഗയെ ഒഴിവാക്കിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയിരിക്കുന്നത്.

സ​ന​ല്‍​കു​മാ​റി​ന്‍റെ സെ​ക്സി ദു​ര്‍​ഗ​യ്ക്കൊ​പ്പം ര​വി ജാ​ദ​വി​ന്‍റെ നൂ​ഡ് എ​ന്ന സി​നി​മ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു. സു​ജോ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ പ​തി​മൂ​ന്നം​ഗ ജൂ​റി​യാ​ണ് ഇ​ന്ത്യ​ന്‍ പ​നോ​ര​മ​യി​ലേ​ക്ക് 24 ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സ്മൃ​തി ഇ​റാ​നി​യു​ടെ കീ​ഴി​ലു​ള്ള വാ​ര്‍​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം, ജൂ​റി​യെ അ​റി​യി​ക്കാ​തെ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്തു കാ​ര​ണ​ത്താ​ലാ​ണു ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ജൂ​റി അം​ഗ​വും പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​പൂ​ര്‍​വ അ​സ്രാ​ണി പ​റ​ഞ്ഞ ത്. ​സ്ത്രീ വി​ഷ​യ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യ പ​രാ​മ​ര്‍​ശി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ​വ. മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​പൂ​ര്‍​വ പ​റ​ഞ്ഞു.

ജൂറി അധ്യക്ഷസ്ഥാനത്തുനിന്ന് സുജോയ് ഘോഷ് രാജിവക്കുകയും ചെയ്തിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ സുജോയ് തയ്യാറായിട്ടില്ല.സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ന​വം​ബ​ര്‍ ഇ​രു​പ​തു​മു​ത​ല്‍ 28 വ​രെ​യാ​ണ് മേ​ള. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ടേ​ക്ക് ഓ​ഫ് മാ​ത്ര​മാ​ണ് ഇ​ക്കു​റി പ​നോ​ര​മ​യി​ല്‍ ഇ​ടം നേ​ടി​യ​ത്.