ബെയ്ജിങ്: മതവിശ്വാസത്തിന്നെതിരെ കടുത്ത നടപടികളുമായി ചൈനീസ് ഭരണകൂടം. ദാരിദ്ര്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിന് സാധിക്കില്ലെന്നാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് ഭരണകൂടം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇത് നിര്‍ബന്ധിതമാക്കാനും ഷി ചിന്‍പിങ്ങ് തയ്യാറാവുന്നു. ദാരിദ്ര്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഷി ചിന്‍പിങിന് മാത്രമേ അതിന് സാധിക്കൂ. കൃസ്ത്യന്‍ വീടുകളില്‍ കര്‍ത്താവിനു പകരം ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ക്രിസ്തുവിന്റെ ചിത്രങ്ങള്‍, സുവിശേഷ വാക്യങ്ങള്‍, കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശമെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2020നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സിപിസി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുകളില്‍ ക്രിസ്തുവിനു പകരം ഷീയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടതായാണു വിവരം.
കൃസ്തു അസുഖങ്ങള്‍ മാറ്റുമെന്നാണ് ചിലര്‍ കരുതുന്നതെന്നു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ചുമതലയുള്ളവര്‍ പറയുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഷീക്കും മാത്രമേ നിങ്ങളെ സഹായിക്കാന്‍ കഴിയൂ. അറിവില്ലാത്തവരാണ് ഇവരില്‍ പലരും.
ദൈവമാണ് രക്ഷകനെന്നാണ് കരുതുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ അവരെ രക്ഷിക്കാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.