തെലുങ്കില്‍ മോഹന്‍ലാല്‍ മികച്ച സഹനടന്‍

0
46

ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്.

ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ടിആറിനും ലഭിച്ചു.

മോഹന്‍ലാല്‍, എന്‍.ടി. രാമറാവു ജൂനിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് ചിത്രമാണ് ജനതാ ഗാരേജ്. 2016 സെപ്തംബര്‍ ഒന്നിനു പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പും അന്നുതന്നെ പ്രദര്‍ശനത്തിനെത്തിയിരുന്നു.