തോമസ് ചാണ്ടിയുടെ വാഹനത്തിനു നേരെ പ്രതിഷേധം

0
47

Image result for thomas chandy in official car
അടൂര്‍: മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ പ്രതിഷേധം. അടൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിനു നേര്‍ക്ക് കരിങ്കോടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തു.

രാജിക്കത്ത് എന്‍സിപി യോഗത്തില്‍ കൈമാറിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവും ഉണ്ടായത്. മന്ത്രിസ്ഥാനം രാജിവെച്ചിട്ടും പോലീസ് അകമ്പടിയും ഔദ്യോഗിക വാഹനവും തോമസ് ചാണ്ടി ഉപയോഗിക്കുകയായിരുന്നു.

Image result for thomas chandy in  official car

ഏറെ നാടകീയതകള്‍ക്കൊടുവിലാണ് തോമസ് ചാണ്ടി രാജിവെച്ചത്. എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി കൈമാറിയ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. കത്ത് പീതാംബരന്‍ മാസ്റ്ററെ ഏല്‍പ്പിച്ച ഉടന്‍ ചാണ്ടി ആലപ്പുഴയിലേക്ക് തിരിക്കുകയായിരുന്നു.

അതേസമയം, തോമസ് ചാണ്ടിയെ അനുഗമിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കുകയും ചെയ്തു. പന്തളത്ത് വെച്ചാണ് മാധ്യമങ്ങളെ പൊലീസ് വിലക്കിയത്.